ആലപ്പുഴ: മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ.കയർമേഖല നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ മന്ത്രി ചർച്ചയ്ക്ക് പോലും തയ്യാറാവുന്നില്ലെന്ന് സി പി ഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ജലോസ് വ്യതമാക്കി.യാതൊരു പ്രതികരണവും മന്ത്രി നൽകാത്തതിനാൽ മന്ത്രിക്ക് നിവേദനം നൽകുന്നത് പോലും നിർത്തിയെന്നും ആഞ്ജലോസ് കുറ്റപ്പെടുത്തി.കയർ ഉൽപന്നങ്ങൾ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്.
ഇങ്ങനെ പറയാൻ മന്ത്രിക്ക് ഒരവകാശവുമില്ലെന്നും ഇത് ഇടത് മുന്നണിയുടെ നയത്തിനെതിരാണെന്നും തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിതെന്നും കയർ പതിസന്ധി പരിഹരിക്കാൻ മന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്നും കയർമേഖലയുമായി ബന്ധമുള്ള ഒരാൾപോലും സമിതിയിലില്ലെന്നും പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് സമരം ശക്തമാക്കുമെന്നും ടി.ജെ. ആഞ്ജലോസ് തുറന്നടിച്ചു.

