Saturday, May 4, 2024
spot_img

സ്വർണ്ണ കടത്തിന് പുതിയ വഴി ! സ്വർണ്ണം പൊടിയാക്കി പാൽപ്പൊടി, കോഫി, ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമം; പ്രതിയെ പിടികൂടി പോലീസ്

കണ്ണൂർ: വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് സ്വർണക്കടത്തിന് പുത്തൻ രീതികൾ പരീക്ഷിച്ച് പോലീസിന്റെ പിടിയിലായത്.

പ്രതി സ്വർണ്ണ മിശ്രിതം പൊടിരൂപത്തിലാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമിക്കുകയായിരുന്നു. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.

അതേസമയം, ടർക്കി ടവലുകളിൽ സ്വർണ്ണം തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിലായിരുന്നു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്.
37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.

എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത്.

Related Articles

Latest Articles