Friday, October 2, 2026

വാഷിങ് മെഷീനിൽ 15 മിനിറ്റോളം വീണ് കിടന്ന ഒന്നരവയസ്സുകാരന് രണ്ടാം ജന്മം;
ശരീരം നീല നിറമായിട്ടും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ദില്ലി : സോപ്പ് വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ ഒന്നരവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. 15 മിനിറ്റോളമാണ് കുഞ്ഞ് മെഷീനിൽ കിടന്നത്. ദില്ലിയിലെ വസന്ത് കുഞ്ചിലാണ് അത്ഭുതകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കുഞ്ഞിന്റെ അമ്മ മറ്റൊരു മുറിയിൽനിന്ന് വസ്ത്രങ്ങൾ എടുക്കാൻ പോയതിനിടെ, മെഷീന് സമീപമുണ്ടായിരുന്ന കസേരയിൽ കയറിയ കുട്ടിവാഷിങ് മെഷീനിലേക്ക് വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടി അമ്മയുടെ ശബ്ദത്തോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശരീരം നീല നിറമായി മാറി ഹൃദയമിടിപ്പു കുറയുകയും ചെയ്തു. ഉടനടി കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .ഏഴു ദിവസം തീവ്രപരിചരണ വിഭാഗത്തിലും 12 ദിവസം വാർഡിലും ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില നിലവിൽ മെച്ചപ്പെടുന്നുവെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
.

Related Articles

Latest Articles