Monday, May 6, 2024
spot_img

ഓടുന്ന ബൈക്കിന് തീ പിടിച്ച് അപകടം;നിസാര പരിക്കുകളോടെ യുവാവ് രക്ഷപെട്ടു

കൊച്ചി: ഓടുന്ന ബൈക്കിന് തീ പിടിച്ച് അപകടം.ആലുവ മാർത്താണ്ഡവർമ്മ പാലത്തിലാണ് അപകടമുണ്ടായത്. കാക്കനാട് നിന്നും ചാലക്കുടിക്ക് പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് തീ പിടിച്ച് കത്തി നശിച്ചത്.

പുക കണ്ടതിനെ തുടർന്ന് യുവാവ് ബൈക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുടർന്ന്, ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.അപകടത്തിൽ യുവാവിന് നിസാര പരിക്കുകളേറ്റു.

Related Articles

Latest Articles