Wednesday, September 23, 2026

സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം;ബസ് പിറകോട്ട് എടുക്കുന്നതിനിടെയാണ് അപകടം

കോഴിക്കോട്: സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം.കോഴിക്കോട് കൊടിയത്തൂരാണ് അപകടം ഉണ്ടായത്. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ് ആണ് മരണപ്പെട്ടത്. സ്കൂൾ വളപ്പിൽ വെച്ചുതന്നെയാണ് അപകടം നടന്നത്.

ബസ് പിറകോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത് . പിന്നിൽ നിന്നിരുന്ന കൂട്ടി ബസിനിടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചു മണിയ്‌ക്കാണ് സംഭവം നടന്നത്.

Related Articles

Latest Articles