Saturday, April 27, 2024
spot_img

മുംബൈയിൽ ഭീകരാക്രമണമോ? നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഭീഷണി സന്ദേശം എത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം

മുംബൈ: നഗരത്തിൽ ഭീകരാക്രമണ ഭീഷണി. വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണിയെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. രാവിലെ പോലീസിന്റെ കൺട്രോൾ റൂമിലേക്കാണ് ആറിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം എത്തിയത്.

ഉടൻ തന്നെ നഗരത്തിൽ പോലീസ് വിന്യസിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധനയും ആരംഭിച്ചു. ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. ഇവിടെയെല്ലാം ബോംബ് സ്‌ക്വാഡ് പരിശോധനയും തുടരുകയാണ്. വാഹന പരിശോധനയുൾപ്പെടെ നടത്തുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് വിട്ടയക്കുന്നത്.

അതേസമയം, സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സന്ദേശം എത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൺട്രോൾ റൂമിലേക്ക് വന്നത് വ്യാജ സന്ദേശം ആണെന്നാണ് പോലീസിന്റെ നിഗമനം.

Related Articles

Latest Articles