Saturday, April 27, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം വിദേശത്ത് നടത്താനിരുന്ന വിവാഹം ഗോവയിലേക്ക് മാറ്റി നടി രാകുൽ പ്രീത് സിംഗ്, വിവാഹം ഫെബ്രുവരി 22 ന്, മുംബൈയിൽ വിവാഹവിരുന്ന്

ഗോവയിൽ വിവാഹം നടത്താനൊരുങ്ങി നടി രാകുൽപ്രീത് സിം​ഗും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയും. പ്രധാനമന്ത്രിയുടെ നിർദ്ദേശം കണക്കിലെടുത്താണ് വിദേശത്ത് വിവാഹം നടത്താനുള്ള പദ്ധതി ഇരുവരും ഉപേക്ഷിച്ചത്. ആറ് മാസമായി ഇരുവരും വിവാഹ ചടങ്ങുകൾ വിദേശത്ത് നടത്താൻ വമ്പൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്വാധീനവും സമ്പത്തുമുള്ളവരുടെ കുടുംബങ്ങൾ ജീവിതത്തിലെ വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് സുപ്രധാന തീരുമാനമെടുക്കാൻ കാരണമായതെന്ന് രാകുൽപ്രീത് പറയുന്നു.

ഇതോടെ ​ഗോവയിൽ വിവാഹ ചടങ്ങുകൾ നടത്തനാണ് ഇരുവരും പദ്ധതിയിടുന്നത്. ഫെബ്രുവരി 22-നാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ സംബന്ധിക്കുക. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ നടത്തും.

Related Articles

Latest Articles