Thursday, May 9, 2024
spot_img

അർദ്ധരാത്രി ക്ഷണം ;ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ടോടെ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ജെ എം എം നേതാവ് ഹേമന്ത് സോറൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ സംസ്ഥാന ഗതാഗത മന്ത്രി ചംപയ് സോറന്റെ നേതൃത്വത്തിലുള്ള 48 എം എൽ എമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്ന്‌ മന്ത്രിസഭയുണ്ടാക്കാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചത്.

മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മകനാണ് ഹേമന്ത് സോറൻ. 2013 മുതൽ ജാർഖണ്ഡ് മുഖ്യമന്ത്രിയാണ്. ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ആദിവാസി ഭൂമി തട്ടിയെടുക്കൽ, പദവി ദുരുപയോഗം ചെയ്‌ത് ഖനി സ്വന്തമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് സോറനെതിരായ കേസുകൾ.

Related Articles

Latest Articles