Friday, October 16, 2026

തിരുവനന്തപുരം വഴയിലയിൽ കാറിന് മുകളിൽ മരം വീണു !മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം !

തിരുവനന്തപുരം : പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മോളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മോളിക്കൊപ്പം കാറിൽ ഭർത്താവും ഉണ്ടായിരുന്നെങ്കിലും കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മരം വീണപ്പോള്‍ തന്നെ ഭർത്താവിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ച ശേഷമാണ് മോളിയെ പുറത്തെടുക്കാൻ സാധിച്ചത്. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായും തകർന്നു.മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Latest Articles