Saturday, April 27, 2024
spot_img

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു; ആർക്കും പരിക്കില്ല

ഇടുക്കി; ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.

അതേസമയം, സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമലതീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വിവിധയിടങ്ങളിലായി 52 ഇടത്താവളങ്ങള്‍. ഇതിന് പുറമേ കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങള്‍ക്കു കീഴില്‍ വരുന്ന 12 ക്ഷേത്രങ്ങളിലും സര്‍വ്വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂറും ഈ ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കും. പൊലീസിന്റെ നൈറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരിവെയ്ക്കാനുള്ള ഷെല്‍ട്ടര്‍സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്‌ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. പുഴയില്ലാത്ത ഇടങ്ങളില്‍ കുളിക്കുന്നതിനായി ഷവര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത്താവളങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ sabarimalaonline.org എന്ന വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles