Tuesday, May 7, 2024
spot_img

വിഴിഞ്ഞം സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടിയെന്ന് എഡിജിപി, ഇന്ന് രാവിലെ സമാധാന ചര്‍ച്ച: നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യത

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി. പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. പ്രതിഷേധക്കാരെ പിന്‍വലിക്കുമെന്ന് സഭാ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതായും എഡിജിപി വ്യക്തമാക്കി.

വിഴിഞ്ഞത്ത് പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ന് സമാധാന ചര്‍ച്ച നടത്തും. രാവിലെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായും 10.30ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ച നടത്തും.

സംഘര്‍ഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

Related Articles

Latest Articles