Sunday, May 26, 2024
spot_img

ദില്ലിയിൽ കാറപകടത്തിൽ യുവതി മൃഗീയമായി കൊല്ലപ്പെട്ട സംഭവം; യുവതിയുടെ സുഹൃത്തും സാക്ഷിയുമായ നിധി, മയക്കുമരുന്നു കേസിലെ പ്രതി

ദില്ലി : ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍ യുവതി കാറിടിച്ചു മൃഗീയമായി കൊല്ലപ്പെട്ട കേസിലെ ദൃക്‌സാക്ഷിയായും കൊല്ലപ്പെട്ട യുവതി അഞ്ജലിയുടെ സുഹൃത്തുമായ നിധി മയക്കുമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു . എന്‍.ഡി.പി.സി. ആക്ട് പ്രകാരമാണ് നിധിയെ അറസ്റ്റ് ചെയ്തിരുന്നത്. 2020 ഡിസംബര്‍ ആറിന് ആഗ്ര റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് നിധിയെ പോലീസ് അറസ്റ്റ് ചെയ്തത് . ഇവരോടൊപ്പം സമീര്‍, രവി എന്നീ രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇവരെല്ലാം ജാമ്യത്തിലാണ്.

ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍വെച്ച് ജനുവരി ഒന്നിന് ഒരു കാറപകടത്തിലാണ് അഞ്ജലി കൊല്ലപ്പെടുന്നത് . അഞ്ജലിയെ ഇടിച്ച ശേഷം 12 കിലോമീറ്ററോളം വലിച്ചിഴച്ചു. സംഭവ ദിവസം രാത്രി മദ്യപിച്ചിരുന്നതായും സ്‌കൂട്ടര്‍ ആര് ഓടിക്കുമെന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടായിരുന്നതായും നിധി പോലീസിന് മൊഴി നല്‍കി. എന്നാല്‍ നിധിയുടെ പല മൊഴികളും പോലീസ് കണ്ടെത്തലുകള്‍ക്ക്‌ വിരുദ്ധമായിരുന്നു.

നിധി മകളുടെ സുഹൃത്തല്ല. അവളെ ഇതുവരെ കണ്ടിട്ടില്ലെന്നും അഞ്ജലിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മകൾ മദ്യപിക്കിറാല്ലെന്നുമാണ് മാതാപിതാക്കളുടെ വാദം.

സംഭവത്തിൽ കാറോടിച്ച ദീപക് ഖന്ന, കൂടെയുണ്ടായിരുന്ന അമിത് ഖന്ന, കൃഷന്‍, മിഥുന്‍, മനോജ് മിത്തല്‍, അശുതോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles