Thursday, October 15, 2026

ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ;സംഭവം കൊല്ലത്ത്

കൊല്ലം:ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്.

അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Latest Articles