ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനു പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും രാജ്യസഭയിലേക്ക്(AAP to nominate Harbhajan Singh, Raghav Chadha to Rajya Sabha from Punjab). സ്ഥാനാർത്ഥിയാക്കാൻ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഹര്‍ഭജനെ കൂടാതെ ദില്ലി എംഎല്‍എയും ദേശീയ വക്താവുമായ രാഘവ് ഛദ്ദ, അക്കാദമിഷ്യന്‍ സന്ദീപ് പതക് എന്നിവരും ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളാകും.
മാര്‍ച്ച് 31 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. സംസ്ഥാനത്തെ ഏഴ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ ആം ആദ്മിയ്ക്ക് വിജയിക്കാനാകും. മറ്റ് രണ്ട് സീറ്റുകളില്‍ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ല. നിയമസഭയിലെ 117 സീറ്റുകളില്‍ 92 എണ്ണവും മികച്ച ജയമാണ് ആം ആദ്മി ഇത്തവണ സംസ്ഥാനത്ത് നേടിയത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറായ ഹര്‍ഭജന്‍ സിംഗ് 2007 ടി – 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ ടീമില്‍ അംഗമായിരുന്നു.

