Sunday, May 5, 2024
spot_img

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ;നരേന്ദ്രമോദിയുടെ ആശീർവാദത്തോടെ അബ്ദുള്ളക്കുട്ടി ഇന്ന്‌ ബിജെപി അംഗത്വം സ്വീകരിക്കും

ദില്ലി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയിൽ ചേരും. ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുറത്താക്കിയതിന് പിന്നാലെ തന്നെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുമെന്ന വാർത്ത പ്രചരിച്ചിരുന്നു.

Related Articles

Latest Articles