Friday, October 2, 2026

ഈരാറ്റുപേട്ടയിൽ പോലീസ് സ്റ്റേഷനു മുന്നിൽ വാഹനാപകടം ;
പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം : ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വാഗമണ്‍ കച്ചിറയില്‍ പരേതനായ സെബാസ്റ്റ്യന്റെ മകൻ ജോജി സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.

ഈരാറ്റു പേട്ട ഭാഗത്തു നിന്ന് പാലയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ ബന്ധുവീട്ടിൽ നിന്നു സന്ദർശന ശേഷം തിരികെ വരികയായിരുന്നു ജോജി. അപകടത്തിൽ ഗരുതരമായി പരിക്കേറ്റ ജോജിയെ ഈരാറ്റുപേട്ടയിലും തുടര്‍ന്ന് പാലാ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു.

Related Articles

Latest Articles