Friday, October 2, 2026

പോക്സോ കേസ് പ്രതിയായ റിട്ട.എസ്ഐ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട് : പോക്സോ കേസ് പ്രതിയായ റിട്ട.എസ്ഐ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ചു. കോഴിക്കോടാണ് സംഭവം നടന്നത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണിയാണ് അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചത് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തുടർ നടപടികൾ പുരോഗമിക്കുകയാണ്

2021ൽ എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് റിട്ട.എസ്ഐ ആയിരുന്ന ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. കേസിന്റെ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Latest Articles