Friday, May 10, 2024
spot_img

വധശ്രമം, ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്ക​ല്‍, മോ​ഷ​ണം തുടങ്ങി നിരവധി കേസിലെ പ്രതി; ഒടുവിൽ യുവാവിനെ കാപ്പ ചുമത്തി ജ​യി​ലി​ല​ട​ച്ചു

അ​ടൂ​ര്‍: നിരവധി ക്രി​മി​ന​ല്‍ കേസുകളിലെ പ്ര​തി​യെ കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു.
അ​ടൂ​ര്‍ ഏ​റ​ത്ത് ആ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ്, കു​തി​ര​മു​ക്ക് ഉ​ട​യ​ന്‍​വി​ള കി​ഴ​ക്കേ​തി​ല്‍ ശ്യാം ​കു​മാ​റി​നെ(23)
യാ​ണ് കാപ്പ ചുമത്തി ആ​റു​മാ​സ​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ച​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ
പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ടൂ​ര്‍ പോ​ലീ​സ്
ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ശ്യാം​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
അ​ടൂ​ര്‍, കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി വ​ധ​ശ്ര​മം, വീ​ടു​ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്ക​ല്‍, സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍, മോ​ഷ​ണം തു​ട​ങ്ങി​യ പ​ത്തോ​ളം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Latest Articles