Thursday, May 9, 2024
spot_img

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സോഷ്യൽ മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരേ നടപടി എടുക്കണം- ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സോഷ്യൽ മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

‘ഹൈക്കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. സര്‍ക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം’-കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മാത്രമല്ല കേരളത്തില്‍ പിണറായിയുടെ ഭരണത്തില്‍ ആര്‍ക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Related Articles

Latest Articles