Tuesday, May 7, 2024
spot_img

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ നടപടി;10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബെംഗളുരു:യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് ഡിജിസിഎ.
10 ലക്ഷം രൂപ പിഴയിട്ടു.യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടതിനാണ് നടപടി.ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്.

ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയര്‍ന്നത്. പുലര്‍ച്ചെ 6.30നുള്ള സര്‍വ്വീസിന് തയ്യാറായി എത്തിയ യാത്രക്കാര്‍ക്ക് പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് മറ്റ് വിമാനങ്ങളില്‍ സീറ്റ് നേടാനായത്. ഇതോടെ വ്യോമയാന മന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Related Articles

Latest Articles