Sunday, June 16, 2024
spot_img

കൊച്ചിയിൽ ഇനി സ്വാദ് കൂടും: ഇടപ്പള്ളിയിൽ പുതിയ റസ്റ്റോറന്റ് ആരംഭിച്ച് ആനി; പൊതിച്ചോറ് കെട്ടി ഷാജി കൈലാസും

കൊച്ചി: ഇടപ്പള്ളിയിലും തന്റെ പുതിയ റസ്റ്റോറന്റ് ആരംഭിച്ച് നടി ആനി. ‘റിങ്സ് ബൈ ആനി’ എന്ന റസ്റ്റോറന്റിന്റെ പുതിയ ശാഖയാണ് തുടങ്ങിയിരിക്കുന്നത്. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആരംഭിച്ചത്.

ഏതൊരു കാര്യത്തിനും പിന്തുണ നൽകുന്ന ഭർത്താവ് ഷാജി കൈലാസിനും മക്കൾക്കുമൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്. നേരത്തെ തിരുവനന്തപുരത്ത് ആരംഭിച്ച റസ്റ്റോന്റ് വിജയമായതോടെയാണ് ഇടപ്പള്ളിയിലും ആരംഭിച്ചത്.

actor annie started her restaurant rings by annie in edappally

തുടർന്ന് കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതെന്ന് ആനി മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ മക്കളെ നമുക്കൊക്കെ പ്രിയപ്പെട്ടതല്ലേ, അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് എന്റെ എല്ലാ കറികളെന്നും, ഇതും പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന് വിചാരിക്കുന്നു എന്നാണ് നടി പറഞ്ഞത്.

തന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നത്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു.’–എന്നും ആനി പറഞ്ഞു.

അതേസമയം ആദ്യ ദിവസം തന്നെ ആനി പാചകത്തിൽ സജീവമായപ്പോൾ പൊതിച്ചോർ കെട്ടിയും പാഴ്സൽ എടുത്തുകൊടുത്തും ഷാജി കൈലാസും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം കവടിയാറിൽ മൂന്നു വർഷം മുൻപാണ് ആനിയുടെ റിങ്സ് ബൈ ആനി റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിക്കുന്നത്. ആനി വിവാഹശേഷം സിനിമയിൽ നിന്ന് വീട്ടു നിൽക്കുകയായിരുന്നു. തുടർന്ന് ടെലിവിഷൻ ചാനലിലെ ആനി അവതരിപ്പിച്ച കുക്കറി ഷോയ്ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു. ഇതോടെയാണ് ഹോട്ടൽ രം​ഗത്തേക്ക് കടക്കുന്നത്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്.

Related Articles

Latest Articles