Sunday, May 19, 2024
spot_img

വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തും: ഒരു വഷളൻ അത് പറഞ്ഞിട്ടും ഡബ്ല്യുസിസിക്ക് ഇതുവരെ മിണ്ടാട്ടമില്ല: വിനായകനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള വിനായകന്റെ പ്രതികരണത്തിന് പിന്നാലെ നടനെതിരെ ആഞ്ഞടിച്ച് സിനിമ ലോകം. മീ ടു എന്താണെന്ന് അറിയില്ലെന്നും, ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്‍ത്രിയോട് ചോദിക്കുമെന്നും നടൻ വിനായകൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് വിമർശനയുമായി നിരവധിപേർ രംഗത്ത് എത്തിയത്.

ഇപ്പോഴിതാ വിനായകന്റെ പ്രസ്‍താവനയ്ക്ക് എതിരെ എന്തുകൊണ്ടാണ് ഡബ്ല്യുസിസി അടക്കമുള്ളവര്‍ പ്രതികരിക്കാത്തത് എന്നും, പുരോഗമന വാദികളും എന്തൊകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വിമർശിച്ച് നടൻ ഹരീഷ് പേരടി. വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഹരീഷ് പേരടി പറഞ്ഞു.

നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

”ഒരുത്തൻ…അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും…അത് അവൻ ഇനിയും ആവർത്തിക്കും…ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു…

ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല…ആഹാ ഒരു പ്രത്യേകതരം ഫെമിനിസം…അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല…അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്സാന്ദ ബാഭ..”- ഹരീഷ് പേരടി കുറിച്ചു.

Related Articles

Latest Articles