നടൻ റഹ്‌മാൻ ആദ്യമായി അഭിനയിക്കുന്ന ഗണപത് എന്ന ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക്. റഹ്‌മാന്റെ ഇന്‍ട്രോഡക്ഷന്‍ ഫൈറ്റ് സീന്‍ ചിത്രീകരിക്കുമ്പോള്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയാണ് റഹ്‌മാന്റെ തുടയ്ക്ക് പരിക്കേറ്റത്. രണ്ടുദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ഗണപതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍മുംബൈയിൽ പുരോഗമിക്കുന്നു. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈഗര്‍ ഷ്‌റോഫ്, കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. അമിതാഭ് ബച്ചന്‍ അതിഥി താരമായി എത്തുന്നു. റഹ്‌മാന്റെ അച്ഛന്‍ വേഷമാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്.

