ചെന്നൈ: സിനിമ താരം റഹ്മാന്‍റെ മകള്‍ വിവാഹിതയായി. അൽതാഫ് നവാബാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.


മാത്രമല്ല നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിന് പ്രിയതാരങ്ങൾ ഒത്തുചേർന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെ ചിത്രങ്ങളാണ്. തമിഴ് മലയാള സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
മാത്രമല്ല രേവതി, ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ താരങ്ങൾ വിവാഹത്തിനെത്തി. വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസി ലക്ഷ്മിയാണ് ഫെയ്സ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.

