Friday, October 16, 2026

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

പത്തനംതിട്ട: പ്രശസ്ത സിനിമാ സീരിയൽ താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്തുവെച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എതിർദിശയിൽ നിന്ന് വന്ന ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു.

തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു സന്തോഷും ഭാര്യയും. സന്തോഷ് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രാജലക്ഷ്മി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റതായാണ് വിവരം.

1982ൽ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, മോഹിനിയാട്ടം ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

Related Articles

Latest Articles