Friday, October 9, 2026

എലിസബത്ത് രാജ്ഞിയുടെ വിയോഗം; സമൂഹമാദ്ധ്യമങ്ങളിൽ ഓർമ്മകൾ പങ്കുവെച്ച് സുരേഷ് ഗോപി

കൊച്ചി: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഓർമ്മകളിൽ നടൻ സുരേഷ് ഗോപി. 2017 ൽ ബക്കിംഗ്ഹാം സന്ദർശിച്ചപ്പോൾ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. രാജ്ഞിയുടെ മരണവാർത്ത വേദനയുണ്ടാക്കുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് വിദഗ്‌ദ്ധ പരിശോധനയ്‌ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Latest Articles