നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ത്തന രംഗത്ത്. താനും സഹോദരിയും അമ്മയും അമ്മൂമ്മയും താമസിക്കുന്ന വീട്ടിലേക്ക് കയറിവന്ന് എന്റെ സഹോദരിയെയും അമ്മൂമ്മയെയും ഭീഷണിപ്പെടുത്തിയ ശേഷം താൻ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ എന്നെ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. മതില്‍ ചാടി കടന്ന് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ശേഷം ഞങ്ങൾ പൊലീസിനെ വിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയില്ലെന്നും അര്‍ത്തന പറഞ്ഞു. വിജയകുമാര്‍ മതില്‍ ചാടിയെത്തി ജനലിലൂടെ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും അര്‍ത്തന വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘തന്റെ പിതാവായ വിജയകുമാറും അമ്മയും പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയും 85 വയസുള്ള അമ്മൂമ്മയും സഹോദരിയും താനുമാണ് വീട്ടിലുള്ളത്. വിജയകുമാര്‍ വര്‍ഷങ്ങളായി തങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണ്. ഇത് ചൂണ്ടിക്കാട്ടി പലതവണ നല്‍കിയ പരാതികളില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്നും അര്‍ത്തന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താന്‍ വിജയകുമാറിന്റെ മകളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാട്ടി അര്‍ത്തന രംഗത്തുവന്നിരുന്നു.

