Actress Molestation Case
Actress Molestation Case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് താരം ഹാജരായത്.
ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. മുന്നൂറിലധികം സാക്ഷികളാണ് കേസിലുള്ളത്. 178 പേരുടെ വിസ്താരം ഇതിനോടകം പൂർത്തിയായി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുൻപ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന കടയിലെത്തിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. സുനിൽകുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നിൽ ദിലീപിന്‍റെ ഗൂഡാലോചനയെന്ന പ്രോസിക്യൂഷൻ വാദം എന്നീ വിവരങ്ങളിലാകും കാവ്യ മാധവനെ കോടതി വിസ്തരിക്കുക. ഈ കേസിൽ കോടതിയ്ക്ക് ഉള്ളിൽ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ കോടതി നേരത്തെ വിലക്കിയിരുന്നു.2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വന്ന നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona