Friday, April 19, 2024
spot_img

മദ്രസയിലെ പരവതാനിയിൽ മൂത്രമൊഴിച്ചു; 8 വയസ്സുള്ള കുട്ടിയുടെ പേരിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി പാകിസ്ഥാൻ; ഒളിച്ചോടി ഹിന്ദുകുടുംബം

ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് എട്ട് വയസ്സുകാരനായ ഹിന്ദു ബാലനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. മദ്രസയുടെ കാർപെറ്റിൽ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയത്. കുട്ടിയുടെ പേരിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് പാകിസ്താൻ ചുമത്തിയത്. മതനിന്ദാക്കുറ്റം ചുമത്തിയതോടെ ഭയന്ന് ബാലന്റെ കുടുംബം ഒളിവിലാണ്.

കുട്ടിയുടെ കുടുംബവും നിലവിൽ ഒളിവിലാണ്. കുട്ടിക്ക് മതനിന്ദ എന്ന കുറ്റത്തെക്കുറിച്ച് പോലും അറിയില്ല. താൻ ചെയ്ത കുറ്റകൃത്യം എന്താണെന്നും എന്തുകൊണ്ടാണ് ഒരാഴ്ച ജയിലിൽ കിടന്നതെന്നും കുട്ടിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും കുടുംബാംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. 8 വയസ്സുള്ള ബാലൻ മൂത്രമൊഴിച്ചതിനെ തുടർന്ന് പഞ്ചാബ് പ്രവിശ്യയിലെ റഹിം യാർ ഖാൻ ജില്ലയിലെ ഭോംഗ് നഗരത്തിൽ ഗംഗേശ ഭഗവാന്റെ ക്ഷേത്രം പാകിസ്ഥാൻ മുസ്ലീം സംഘം ആക്രമിച്ചു. കുട്ടിയോടുള്ള പ്രതികാരമായാണ് തങ്ങൾ ഇത് ചെയ്തതെന്നാണ് ആൾക്കൂട്ടത്തിന്റെ അവകാശവാദം.

അതേസമയം 1986 -ൽ മതനിന്ദ കുറ്റത്തിന് വധശിക്ഷ നടപ്പാക്കിയതിന് ശേഷം രാജ്യത്ത് മതനിന്ദാപരമായ കുറ്റത്തിന് വധശിക്ഷകൾ നടപ്പാക്കിയിട്ടില്ലെങ്കിലും, പ്രതികൾ പലപ്പോഴും ആക്രമിക്കപ്പെടുകയും ജനക്കൂട്ടത്താൽ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles