Saturday, October 17, 2026

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്ത് ആറാം പ്രതി: ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷ്ണ ഉദ്യോഗസ്ഥർക്കുനേരെ വധ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമർപ്പിച്ചു. വധഗൂഢാലോചനയില്‍ ശരത്തിന്റെ പങ്കിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംവിധായകൻ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ സാമ്പിളുകളില്‍ ശരത്തിന്റെ ശബ്ദമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്‌തമാക്കി.

കേസുമായി ബന്ധപ്പെട്ട് ശരത്തിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്‌തു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താൻ കണ്ടിട്ടില്ലെന്നും, ദിലീപ് സുഹൃത്താണെന്നും ശരത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പോലീസുകാർക്കെതിരായ വധഗൂഡാലോചനാ സമയത്ത് ശരത്തും കൂടെ ഉണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ദിലീപുമായി ശരത്തിനുള്ള സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് സംഘം നിരീക്ഷിക്കുന്നുണ്ട്.

Related Articles

Latest Articles