Saturday, October 3, 2026

നിങ്ങൾ അമ്മയല്ലേ, പ്രായമായില്ലേ, ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ; വിമർശകർക്ക് മറുപടിയുമായി മലൈക അറോറ

ബോളിവുഡിലെ സ്റ്റൈൽ ഐക്കണെന്നാണ് നടി മലൈക അറോറ അറിയപ്പെടുന്നത്. മാത്രമല്ല താരത്തിന്റെ പുതിയ ലുക്കുകൾ എല്ലാം വളരെപ്പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയ്ക്ക് ഇടം നേടാറുമുണ്ട്.

കഴിഞ്ഞ ദിവസം ഫർഹാൻ അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസൽകാരത്തിന് ധരിച്ച മലൈകയുടെ വസ്ത്രം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ ഇതിനു പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ബ്ലാക് ഷീർ ഗൗൺ ധരിച്ചാണ് മലൈക എത്തിയത്. തുടർന്ന് ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിമർശനമാണ് താരത്തിന് നേരിടേണ്ടിവന്നത്. ഇത്തരം വസ്ത്രം ധരിക്കാൻ നാണില്ലേയെന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളെത്തി.

ഇതോടെയാണ് പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചത്. ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് മലൈക പറഞ്ഞത്. അതേസമയം ‘‘അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണെന്നും, ജനം ഇരട്ടത്താപ്പുകാരാണെന്നും നടി പറഞ്ഞു. അതിനു കാരണം ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം പറയും. എന്നാൽ താൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേയെന്നുമാകും പ്രതികരണം.

ഇത് ഒരുതരത്തിൽ ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നെന്നും മലൈക പറഞ്ഞു. ഇത്തരം ട്രോളുകൾ തന്നെ അലട്ടാറില്ലെങ്കിലും അച്ഛനേയും അമ്മയേയും ഇതൊക്കെ അസ്വസ്ഥരാക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

Related Articles

Latest Articles