Saturday, May 18, 2024
spot_img

‘മുഴുപ്പട്ടിണി’യിലേയ്ക്ക് അഫ്ഗാനിസ്ഥാൻ; ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന

യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്ഥാൻ കടുത്ത പട്ടിണിയിലേക്കെന്ന് സൂചന. രാജ്യത്ത് പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്ക അറിയിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം ലഭ്യമാക്കണമെന്നും യു.എൻ. ആവശ്യപ്പെട്ടിരിക്കുകയാണ്. താലിബാൻ ഭീകരർ രാജ്യം കീഴടക്കിയതോടെ പല ലോകരാജ്യങ്ങളും അഫ്ഗാനു നൽകിക്കൊണ്ടിരുന്ന സഹായങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്.

യുഎൻ പ്രതിനിധിയുടെ വാക്കുകൾ ഇങ്ങനെ:

‘‘സെപ്റ്റംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങൾ മുന്നോട്ടുവരണം. ഇല്ലെങ്കിൽ പതിനായിരങ്ങൾ പട്ടിണിയിലാവും’’ -അഫ്ഗാനിസ്ഥാനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു.

എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്തവർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിർത്തി ചെക്പോസ്റ്റ് പാകിസ്താൻ ഇപ്പോൾ അടച്ചിരിക്കുകയാണ്. അഭയാർത്ഥി പ്രവാഹം വർധിച്ച സാഹചര്യത്തിലാണ് നടപടി. എന്നാൽ സുരക്ഷാവെല്ലുവിളികൾ നിലനിൽക്കുന്നതിനാലാണ് അതിർത്തി അടച്ചിടുന്നതെന്നാണ് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ശൈഖ്‌ റാഷിദ് അഹമ്മദ് അറിയിച്ചത്. എത്രദിവസം അടച്ചിടൽ നീണ്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കണക്കുകൾപ്രകാരം 30 ലക്ഷം അഫ്ഗാൻ അഭയാർത്ഥികളാണ് ഇപ്പോൾ പാകിസ്ഥാനിലുള്ളത്.

അതേസമയം അഫ്ഗാനിൽ ഇനിയുള്ള ഇന്ത്യക്കാരുടെ മടക്കം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഫലം കണ്ടതായാണ് വിവരം. ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന്‍ ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles