Friday, April 26, 2024
spot_img

പുല്‍വാമാ ഭീകരാക്രമണം; ധീര ജവാന്മാരുടെ കുടുംബത്തിന് വേണ്ടിയുള്ള ജീവകാരുണ്യ ഫണ്ടിലേക്ക് ഒഴുകിയത് 26 കോടി രൂപ; എടുത്തത് വെറും നാലു ദിവസം മാത്രം

ദില്ലി : പുല്‍വാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്മാരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നാല് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 26.45 കോടി രൂപ. ജവാന്മാർക്ക് വേണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച ‘ഭാരത് കേ വീര്‍’ ഫണ്ടിനാണ് രാജ്യത്തെ ജനങ്ങളുടെ ഭാഗത്ത് നിന്നും വൻ സ്വീകരണം ലഭിച്ചത്.

ഇത് വൻ റെക്കോർഡാണെന്നും സർക്കാരിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഇത്രയും വേഗത്തിൽ ഇത്രയും പണം സമാഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം പറയുന്നു.

വീരമൃത്യു വരിച്ച കേന്ദ്ര സായുധ സേനയിലെ സൈനികര്‍ക്കും അവരുടെ ശവസംസ്‌ക്കാര ചെലവുകള്‍ക്കും 15 ലക്ഷം വരെയാണ് പരമാവധി ഒരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന തുക. പദ്ധതി തുടങ്ങി ആദ്യ ദിനം തന്നെ ഓരോ കുടുംബങ്ങള്‍ക്കും 15 ലക്ഷം വീതം നല്‍കാനുള്ള തുക ഫണ്ടിലേക്ക് എത്തി. പ്രഖ്യാപിച്ച തുക സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കി ബാക്കി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കും.

Related Articles

Latest Articles