Saturday, April 27, 2024
spot_img

”സമ്മതിച്ചു ചേച്ചീ… ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു”; മഞ്ജു വാര്യരുടെ ട്രിപ്പ് മോഡിലുളള ചിത്രം പങ്കുവച്ച് നവ്യ നായർ

ഇരുചക്ര വാഹനത്തിനുള്ള ലൈസൻസും പുതിയ ബൈക്കും സ്വന്തമാക്കിയതിന് പിന്നാലെ ഫുൾ ട്രിപ്പിംഗ് മോഡിലാണ് നടി മഞ്ജു വാര്യർ. ബിഎംഡബ്ല്യൂ ബൈക്കിൽ ജാക്കറ്റും അണിഞ്ഞ് റൈഡിന് പോകാനൊരുങ്ങുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വളരെ വേഗത്തിലാണ് വൈറലായി മാറിയത്. ഇപ്പോൾ ഈ ചിത്രങ്ങൾക്ക് നടി നവ്യ നായർ നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്.

”സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു എന്നാണ് നവ്യ മഞ്ജു വാര്യരുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നവയുടെ ഈ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതേസമയം, അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന മഞ്ജു വാര്യരുടെ ബിഎംഡബ്ല്യൂ ബൈക്കിന്‌ 28 ലക്ഷം രൂപയാണ് വില.

Related Articles

Latest Articles