Tuesday, April 30, 2024
spot_img

ലെബനനിൽ വ്യോമാക്രമണം ; ഹിസ്ബുള്ള കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് ഇസ്രായേൽ സേന

ടെൽ അവീവ്: ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് ഇസ്രായേൽ സേന. ഹിസ്ബുള്ളക്കെതിരെ വ്യോമാക്രമണം തുടരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

അതേസമയം, ഇസ്രായേലിനെതിരെയുള്ള ഇറാന്റെ മിസൈലാക്രമണങ്ങളും വെല്ലുവിളിയായി തുടരുകയാണ്. ഏകദേശം 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ടത്. സിറിയൻ തലസ്ഥാന നഗരമായ ബെയ്റൂത്തിലെ ഇറാനിയൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാന്റെ നടപടി.

ഇസ്രായേലിന്റെ ആക്രമണത്തിൽ മുതിർന്ന ഇറാനിയൻ ജനറൽ അടക്കം ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഭീകരസംഘടനയ്‌ക്ക് വേണ്ടി ഫണ്ടിം​ഗ് നടത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നവരാണ് ഇറാനെന്നാണ് ഇസ്രായേൽ ആരോപിച്ചത്. ഹമാസ് കൂടാതെ യെമനിലെ ഹൂതികളെയും ലെബനനിലെയും ഇറാഖിലെയും സിറിയയിലും ഹിസ്ബുള്ളയെയും വളർത്തുന്നത് ഇറാനാണെന്നും ഇസ്രായേൽ ആരോപിക്കുന്നു.

Related Articles

Latest Articles