മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക്
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എകെ ആന്റണി അടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ തുടരുകയായിരുന്നു.

