Saturday, October 10, 2026

അഖില ഭാരത ശ്രീമദ് അയ്യപ്പഭാഗവത മഹാസത്രം;റാന്നി തിരുവാഭരണപാതയിൽ ,നാളെ കൊടിയേറ്റം തത്സമയ സംപ്രേഷണം തത്വമയിനെറ്റ്‌വർക്കിൽ

റാന്നി :കലിയുഗ വരദനായ ശബരിമല ശ്രീധർമ്മ ശാസ്താവിന്റെ അനുഗ്രഹത്തിനായി നാടും നഗരവും ഒരുങ്ങുകയാണ്. മഹാപ്രളയത്തിനും കോവ്ഡ് മഹാമാരിയ്ക്കും ശേഷം ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ അതീവ പ്രാധാന്യത്തോടെ ഭക്തിനിർഭരമായാണ് ഈ മണ്ഡലകാലത്ത് ആരംഭിക്കുന്ന അഖില ഭാരത ശ്രീമദ് അയ്യഭാഗവത മഹാസത്രത്തെ വരവേറ്റിരിക്കുന്നത്. 1198 വൃശ്ചികം 1 മുതൽ ധനു 13 വരെയുള്ള ദിവസങ്ങളിലാണ് അഖില ഭാരതശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ മുഖ്യവേദി ഒരുങ്ങുന്നത്. ശ്രീമദ് അയ്യപ്പ ഭാഗവത സത്രത്തിന് മുന്നോടിയായി വൃശ്ചികം ഒന്നിന് ആരംഭിച്ച നാരായണീയ പാരായണത്തിലെ ജനപങ്കാളിത്തം ഏറെ ശ്രദ്ധയാകർഷിച്ച കാര്യമാണ്. പ്രകൃതി ദുരങ്ങൾ ഏറെ ആശങ്കകൾ വിതച്ച നാടായി മലനാടിന്റെ റാന്നി മാറിയ സാഹചര്യത്തിലാണ് മഹാസത്രത്തിന് വേദിയൊരുക്കുന്നത്.

തികഞ്ഞ അയ്യപ്പ ഭക്തനും പ്രശസ്ത സിനിമാതാരവും സാംസ്കാരിക പ്രവർത്തകനും മുൻ രാജ്യസഭാംഗവുമായ ഭരത് സുരേഷ് ഗോപി, ശബരിമല തന്ത്രിമാരായ ബ്രഹ്മശ്രീ കണ്ഠരര് രാജീവര്, ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനര്, അയ്യപ്പന്റെ പിതൃസ്ഥാനീയമായ പന്തളം മൂലം തിരുനാൾ പി. ജി ശശികുമാരവർമ്മ പി.എൻ നാരായണവർമ്മ തുടങ്ങിയവരാണ് മഹാസാത്തിന്റെ മുഖ്യ രക്ഷാധികാരികൾ. അയ്യപ്പ ഭാഗവത രചയിതാവ് ത്രൈയ്യക്ഷര ചൈതന്യയുടെ സഹധർമ്മിണി ആചാര്യ രാമാ ദേവി ഗോവിന്ദവാര്യർ, ആചാര്യ നാഗപ്പൻ സ്വാമി, ആചാര്യ ഹരിവാര്യർ എന്നിവരാണ് അയ്യപ്പ ഭാഗവതമഹാസത്രത്തിന് ആചാര്യസ്ഥാനം വഹിക്കുക. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ തിരുനാവായ സുധീർ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാസാരിയിൽ ശബരിലെ മാതൃകയിൽ ഒരുക്കുന്ന ഭഗവാന്റെ ശ്രീകോവിലിൽ ശനീശ്വര പൂജ ശനിദോഷനിവാരണ യജ്ഞം ഹോമങ്ങൾ, ലക്ഷാർച്ചന, കളമെഴുത്തും പാട്ടും ദീപാരാധന, ഹരിവരാസനം എന്നിവയും ആചാരാനുഷ്ടാനങ്ങളോടെ നടക്കുന്നതാണ്.

റാന്നി എം എൽ എ പ്രമോദ് നാരായണൻ ,മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണർ ആയിരുന്ന എസ് അജിത്ത്കുമാർ നെടുമ്പ്രയാർ,പ്രസാദ് കുഴിക്കാല വി കെ രാജഗോപാൽ, ബിജുകുമാർ,അഡ്വ സി.ഡി അനിൽ സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ ഗോപൻ ചെന്നിത്തല എന്നിവരുടെ 501 അംഗ സ്വാഗതസംഘവും കൂടാതെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സാ സഹായസമിതികളും രൂപീകരിച്ച് മഹാസത്രത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.മഹാസത്ര ദിവസങ്ങളുടെ തത്സമയ സംപ്രേഷണം തത്വമായി നെറ്റ് വർക്കിലൂടെ ലഭ്യമാവും. http://bit.ly/3Gnvbys

Related Articles

Latest Articles