Thursday, September 24, 2026

പ്രശ്നങ്ങൾക്കന്ത്യമില്ലാതെ ആലപ്പുഴ സിപിഎം: അശ്ലീല വീഡിയോ, പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ഏരിയാ കമ്മിറ്റിഅംഗത്തോട് വിശദീകരണം തേടും

ആലപ്പുഴ :സിപിഎം ഏരിയ കമ്മറ്റിയംഗം എ പി സോണ അശ്ലീല വീഡിയോ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയെ തുടർന്ന് പുറത്താക്കിയതിന് പിന്നാലെ കുടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം തീരുമാനിച്ചു. പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയനോട് വിശദീകരണം തേടും.തൃപ്തികരമായ വിശദീകരണമല്ലെങ്കിൽ ജയനെതിരെയും നടപടി ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. സോണക്കെതിരായ പരാതി നൽകിയ പരാതിക്കാരികളെയും അവരുടെ കുടുംബത്തെയും ജയൻ ഭീഷണിപ്പെടുത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികളിലേക്ക് സിപിഎം കടക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങൾ ഫോണിൽ പകർത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ പി സോണയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു . ഇയാളെ സിഐടിയുവിൽ നിന്നും പുറത്താക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles