മലപ്പുറം : ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ആണ് വട്ടക്കുളത്ത് നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ വട്ടംകുളത്തെ ഗോഡൗണില് ഇറക്കാന് ശ്രമിക്കുന്നതിനിടെയാണ് കോടികൾ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടിയത്.രണ്ടു ട്രക്കുകളിലായാണ് നിരോധിത ലഹരിവസ്തുക്കളിവിടേക്ക് എത്തിച്ചത്.
വാഹനങ്ങളടക്കം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്നാണ് എക്സൈസ് അറിയിച്ചത്. എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

