ആലപ്പുഴ: ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ആലപ്പുഴ എരമല്ലൂരിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ചാക്കുകളിൽ നിറച്ച് കടത്തുകയായിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ, ഷുകുലിഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് പേപ്പറുമായി വന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ഒരു രഹഷ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന കർശനമാക്കിയത്.
എരമല്ലൂരിൽ എത്തിച്ച ശേഷം ഇവിടെ നിന്ന് മറ്റൊരു വാഹനത്തിൽ കോഴിക്കോട്ടേക്ക് കടത്താനായിരുന്നു പദ്ധതി.

