Sunday, October 11, 2026

ഇറാനിൽ മരണക്കെണിയുമായി അമേരിക്ക ! മാരകായുധം പ്രയോഗിക്കാനൊരുങ്ങുന്നു

ലോകം ഒരു വശത്ത് സമാധാനത്തിനായി ഉറ്റുനോക്കുമ്പോഴും, പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം കൂടുതൽ വഷളാക്കിക്കൊണ്ട് ഇറാന് മേൽ വീണ്ടും വ്യോമാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ അനിശ്ചിതകാല വെടിനിർത്തലിന് ധാരണയായിട്ടുണ്ടെങ്കിലും, സമാധാന ചർച്ചകളിലെ സ്തംഭനാവസ്ഥ മറികടക്കാൻ കടുത്ത സൈനിക നീക്കം അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തയ്യാറാക്കിയ പുതിയ യുദ്ധപദ്ധതികൾ കഴിഞ്ഞ ദിവസം അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസിഡന്റിന് മുൻപിൽ അവതരിപ്പിച്ചെന്നാണ് സൂചന. സമാധാന ചർച്ചകളിലെ തടസ്സങ്ങൾ നീക്കാനോ അല്ലെങ്കിൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിന് മുമ്പ് ഇറാന് ഒരു ‘അന്തിമ പ്രഹരം’ നൽകാനോ ഉള്ള ഗൗരവകരമായ ആലോചനയിലാണ് അമേരിക്കൻ കമാൻഡർ ഇൻ ചീഫ് എന്ന് ഈ നീക്കം വ്യക്തമാക്കുന്നു. #donaldtrump #iranconflict #usmilitary #centcom #middleeastcrisis #warplans #geopolitics #internationalrelations #nationalsecurity #defenseupdates #peaceproposals #militaryaction #foreignpolicy #breakingnews #globaltensions #tatwamayinews

Related Articles

Latest Articles