ദില്ലി: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അങ്ങനെയൊരു ഭാഷയാവാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു.ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ഒരു രാജ്യം ഒരു ഭാഷ എന്നതിലൂന്നിയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.’ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്” അമിത് ഷാ ട്വീറ്റ് ചെയ്തു.
മഹാത്മാ ഗാന്ധിയുടെയും ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്‍റെയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗം കൂടിയാണതെന്നും അമിത് ഷാ വ്യക്തമാക്കി.

