നടന്‍ ശ്രീജിത്ത് രവിക്കെതിരേയുള്ള പോക്സോ കേസ് ഗൗരവത്തോടെ കാണുന്നതായി താരസംഘടനയായ അമ്മ. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികള്‍ക്ക് നേരേ നഗ്‌നത പ്രദര്‍ശനം നടത്തിയതിന് ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് ശ്രീജിത്ത് സമാനമായ കേസില്‍ അറസ്റ്റിലാകുന്നത്. 2017 ല്‍ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്. തുടര്‍ച്ചയായി ഇയാള്‍ കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് പുറത്തു വരുന്നു സൂചനകള്‍

