Friday, October 2, 2026

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതല്‍ അപേക്ഷിക്കാം

 

തിരുവനന്തപുരം; സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതല്‍ അപേക്ഷിക്കാം. ജൂലൈ 18 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്മെന്റ് 21ന് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്‌മെന്റ്. മൂന്ന് പ്രധാന അലോട്ട്‌മെന്റുകളാണ് നടത്തുക. ആഗസ്റ്റ് 11ന് അവസാന അലോട്ട്‌മെന്റും പൂര്‍ത്തിയാക്കി 17ന് തന്നെ ക്ലാസ്സുകള്‍ ആരംഭിക്കും. തുടര്‍ന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. സെപ്റ്റംബര്‍ 30ന് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

നീന്തലിന് നല്‍കിവന്ന രണ്ട് ബോണസ് പൊയിന്റ് ഇത്തവണ ഒഴിവാക്കി. ആദ്യ ഘട്ട അലോട്ട്‌മെന്റില്‍ സ്‌പോര്‍ട്സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്‌സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്. സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയിരിക്കും

Related Articles

Latest Articles