Sunday, June 16, 2024
spot_img

പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച വയോധിക മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ;ശ്വാസം മുട്ടിച്ചു,മുഖത്ത് അടിച്ചു,സഹോദര പുത്രൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച വയോധിക മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്. സംഭവത്തില്‍ മരിച്ച 88 കാരിയുടെ സഹോദരന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ വയോധികയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിലാണ് മുഖത്ത് മുറിവുകളുണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തും പരിക്കുകളുണ്ടെന്ന് കണ്ടെത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വൃദ്ധയെ പ്രതിയും ബന്ധുക്കളും ചേര്‍ന്ന് കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ പരിശോധനയില്‍ വയോധിക മരിച്ചതായി വ്യക്തമായി. ഇവരുടെ മുഖത്തും കയ്യിലും പരിക്കുകളുണ്ടായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരപുത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കേസില്‍ പ്രതിയുടെ ഭാര്യ, അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles