Thursday, May 23, 2024
spot_img

ക്ഷേത്ര ഉത്സവത്തിനിടെ ഗാനമേള സംഘം വിപ്ലവഗാനം പാടിയില്ല; പിന്നാലെ സംഘർഷം!

പത്തനംതിട്ട: ഗാനമേള സംഘം വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് വൻ സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രാദേശിക സി പി എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്.

ശനിയാഴ്ച രാത്രിയിൽ ആണ് ആക്രമണം നടന്നത്. ബഹളം വെച്ചവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ആർഎസ്എസിന്റെ ഗണഗീതം ഗാനമേള സംഘം പാടിയതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ വിപ്ലവ ഗാനം പാടണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

Related Articles

Latest Articles