Friday, May 3, 2024
spot_img

ബച്ചൻ കുടുംബത്തിൽ പൊട്ടിത്തെറി ? ഐശ്വര്യാ റായ് കുടുംബ വീട്ടിൽ നിന്ന് താമസം മാറിയെന്ന് റിപ്പോർട്ട്; ഞെട്ടിത്തരിച്ച് ബി ടൗൺ

ബച്ചൻ കുടുംബത്തിൽ കലഹം മുറുകുന്നുവെന്ന് റിപ്പോർട്ടുകൾ. ഭർതൃ പിതാവ് അമിതാഭ് ബച്ചനോടും ഭാര്യ ജയാ ബച്ചനോടുമുള്ള കുടുംബ പ്രശ്നങ്ങൾ കാരണം ഐശ്വര്യാ റായ് കുടുംബ വീട്ടിൽ നിന്ന് താമസം മാറി എന്നതാണ് ബി ടൗണിൽ നിന്ന് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്ത. ഇക്കാര്യം ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

അമിതാഭ് ബച്ചൻ, ജയാ ബച്ചൻ എന്നിവരിൽ നിന്ന് കുറച്ച് അകലം പാലിച്ച് ഐശ്വര്യ കുടുംബ വീട്ടിനുള്ളിൽ ഒരു പ്രത്യേക സ്ഥലം വേർതിരിച്ചെടുത്താണ് താമസിക്കുന്നതെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനത്തിൽ അമിതാഭിന്റെയും മകൾ ആരാധ്യയുടെയും ചിത്രം ഐശ്വര്യ റായ് പങ്കുവച്ചിരുന്നു. എന്നാൽ ജയ ബച്ചൻ, നവ്യ, അഗസ്ത്യ നന്ദ എന്നിവരെ ചിത്രത്തിൽ നിന്ന് ക്രോപ് ചെയ്ത് മാറ്റിയ നിലയിലായിരുന്നു പങ്കുവച്ച ചിത്രങ്ങൾ. ഇതോടെ ബച്ചൻ കുടുംബത്തിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകുന്നത്.

Related Articles

Latest Articles