Friday, May 3, 2024
spot_img

മകരവിളക്കിന് പ്രതീക്ഷിക്കുന്നത് അഭൂതപൂർവമായ തിരക്ക് ! ആദ്യഘട്ടവീഴ്ചകൾ പരിഹരിച്ചു രണ്ടാം ഘട്ടം സുഗമമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്; വെട്ടിക്കോട് ചന്ദ്രശേഖരൻ ചരിഞ്ഞതിൽ അസ്വാഭാവികതയില്ല

തിരുവനന്തപുരം- ശബരിമലയിൽ തിരക്കുണ്ടാകുന്നത് ആദ്യമായിട്ടല്ലെന്നും മകരവിളക്കിന് അഭൂതപൂർവ്വമായ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അതേസമയം, ആദ്യ ഘട്ടത്തിൽ ഭക്തരുടെ തിരക്ക് നിയന്ത്രണത്തിലെ പാളിച്ചകൾ പരിഹരിച്ച് രണ്ടാം ഘട്ടം കുറ്റമറ്റതാക്കും.

ഇതിനായി എല്ലാ ഒരുക്കങ്ങും ആഭ്യന്തര വകുപ്പുമായി യോജിച്ച് നടത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ എരുമേലി, പുൽമേട് എന്നിവിടങ്ങളിൽ നിന്ന് അഭൂതപൂർവ്വമായ ഭക്തജന തിരക്ക് ഉണ്ടാകാനിടയുണ്ട്. ഇതു കണക്കിലെടുത്ത് മുൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ശാസ്താംകോട്ടയിൽ വെട്ടിക്കോട് ചന്ദ്രശേഖരൻ ആന ചരിഞ്ഞ സംഭവത്തിൽ സോഷ്യൽ മീഡിയയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. ആന ചരിഞ്ഞതിൽ ഒരു അസ്വഭാവികതയും ഇല്ല. ഫറ്റ്നസ് ഉണ്ടായിരുന്ന ആനയാണ്. പ്രായം ചെന്ന ആനയാണ്. മൃഗസംരക്ഷണ വകുപ്പിൻ്റെയും വനം വകുപ്പിൻ്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ആനയാണ് വെട്ടിക്കോട് ചന്ദ്രശേഖരനെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles