Thursday, May 2, 2024
spot_img

ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ ;ട്രെയിലർ പുറത്ത്, ചിരി പൂരത്തിനൊരുങ്ങി കേരളം

മലയാളികളുടെ പ്രിയ താരം ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിൻ്റെ ട്രെയിലർപുറത്ത്. ചിരിയുടെ പൂരമായിരിക്കും സിനിമ എന്നാണ് ട്രൈലെർ നൽകുന്ന സൂചന. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇന്ദ്രൻസ്, അജു വർ​ഗീസ്, ഷറഫൂദ്ദീൻ എന്നിവർ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ട്രെയിലർ കാണുമ്പോൾ മനസ്സിലാവും.ഷറഫുദ്ദീനെ നായകനാക്കി ഇറക്കുന്ന ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാഫിയാണ്. ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും.

‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണൻ ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . എം സിന്ധുരാജിതിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമർ ചിത്രമാണ് .പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തികരിച്ചിരിക്കുന്നത്.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ‘ദിവാകരക്കുറുപ്പ്’, വിവാഹം കഴിക്കാനുള്ള സ്വപ്‍നവുമായി ഗൾഫിൽ നിന്നും എത്തുന്ന ‘പി പി ഗിരീഷ്’ എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ മുന്നോട് പോവുന്നത്. ഇരുവരും തമ്മിലുള്ള മാനസ്സികാടുപ്പവും അതിലൂടെ ഉയർന്നു വരുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം

സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാൻ ആണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്

Related Articles

Latest Articles