Friday, October 2, 2026

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് വർണ്ണാഭമായ തുടക്കം; തത്സമയ സംപ്രേക്ഷണമൊരുക്കി തത്വമയി നെറ്റ്‌വർക്കും

തിരുവനന്തപുരം: ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് വർണ്ണാഭമായ തുടക്കം. ഇന്ന് വൈകുന്നേരം 04.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൗദ്ധീക മേള ഉദ്ഘാടനം ചെയ്യും.

കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും സ്വാമി ചിദാനന്ദപുരിയും മുഖ്യാതിഥികളായിരിക്കും. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, ജെ നന്ദകുമാർ, വി മുരളീധരൻ പി സി ജോർജ്ജ് തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും.തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിൽ നടക്കുന്ന സമ്മേളനം മെയ് 1 ന് സമാപിക്കും.ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായ വിവേക് അഗ്നിഹോത്രി ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെത്തി.

നാല് ദിവസങ്ങളിലായി ഹിന്ദു യൂത്ത് കോൺക്ലേവ് എന്നപേരിൽ നടക്കുന്ന സെമിനാറുകളാണ് ഇത്തവണത്തെ ഹിന്ദു സമ്മേളനത്തിന്റെ പ്രത്യേകത. വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സെമിനാറുകളിൽ സംസാരിക്കും. സമ്മേളനം നടക്കുന്ന സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഇന്നലെ ഉദ്ഘാടനം ചെയ്തു.

അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് സ്വാമി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ.

തത്സമയക്കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക

https://youtube.com/watch?v=IjUvvAaggbQ%2520title%3DYouTube%2520video%2520player%2520frameborder%3D0%2520allow%3Daccelerometer%3B%2520autoplay%3B%2520clipboard-write%3B%2520encrypted-media%3B%2520gyroscope%3B%2520picture-in-picture%2520allowfullscreen

Related Articles

Latest Articles